തൃശൂർ: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് സിബിഐ.ക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ചേര്‍പ്പ് പോലീസ് അന്വേഷിക്കുന്ന കേസാണ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. ഏപ്രില്‍ അഞ്ചിന് കേസുമായി ബന്ധപ്പെട്ട . പെര്‍ഫോമ റിപ്പോര്‍ട്ട് അടിയന്തരമായി കൈമാറാനും ഉത്തരവുണ്ടായി. ഇക്കണോമിക് ഒഫന്‍സ് വിങ്ങിലെ ഡിവൈഎസ്പി മുഖാന്തരം പെര്‍ഫോമ റിപ്പോര്‍ട്ട് അടിയന്തരമായി ഡല്‍ഹിയില്‍ എത്തിക്കണമെന്നായിരുന്നു നിര്‍ദേശം. നേരത്തെ ഹെറിച്ച് കേസിൽ ഇഡി റെയ്ഡിനെത്തുന്ന വിവരങ്ങളടക്കം പ്രതികൾക്ക് ചോർന്നുകിട്ടിയിരുന്നു. ഈ സാഹചര്യത്തിൽ കേസ് സിബിഐക്ക് വിടാനുള്ള നടപടിക്രമങ്ങൾ അതീവരഹസ്യമായാണ് കൈകാര്യംചെയ്‌തത്.
ഹൈറിച്ച് കേസിന് പുറമേ കൊച്ചി കേന്ദ്രീകരിച്ച് നടന്ന 'മാസ്റ്റേഴ്സ് ഫിൻസെർവ്' സാമ്പത്തിക തട്ടിപ്പ് കേസും സംസ്ഥാന സർക്കാർ സിബിഐക്ക് വിട്ടിട്ടുണ്ട്. ഓൺലൈൻ ഷോപ്പിങ്ങിൻ്റെ മറവിൽ മണിച്ചെയിൻ മാതൃകയിലാണ് ഹൈറിച്ച് കമ്പനി സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്നായിരുന്നു പോലീസിന്റെയും ഇ.ഡി.യുടെയും റിപ്പോർട്ട്. ഏകദേശം 1630 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ഹൈറിച്ച് കമ്പനി നടത്തിയതെന്നായിരുന്നു പോലീസ് റിപ്പോർട്ടിൽ പറയുന്നത്. ക്രിപ്റ്റോകറൻസിയായ എച്ച്ആർകോയിൻ വഴി മാത്രം ആയിരം കോടിയിലേറെ രൂപയുടെ ഇടപാട് നടത്തിയതായാണ് കണ്ടെത്തൽ. ക്രിപ്റ്റോ കറൻസി വഴി സമാഹരിച്ച പണം വിദേശത്തേക്ക് കടത്തിയതായും സംശയമുണ്ട് തൃശ്ശൂര്‍ സ്വദേശികളായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീന പ്രതാപനുമാണ് ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ ഉടമകള്‍. ഇവരുടെ 55 ബാങ്ക് അക്കൗണ്ടുകളിലായുണ്ടായിരുന്ന 212 കോടി രൂപയുടെ നിക്ഷേപവും അന്വേഷണസംഘം മരവിപ്പിച്ചു.
CBI will now investigate High Reach fraud.